തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമത്തിനായി വ്ളാത്താങ്കരയില്‍ ആരംഭിച്ച പാറശ്ശാല ബ്ലോക്ക് തൊഴിലുറപ്പ് തൊഴിലാളി ക്ഷേമ സഹകരണസംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരം കെ. ആന്‍സലന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. പാറശ്ശാല ബ്ലോക്കിന് കീഴിലെ പാറശ്ശാല, ചെങ്കല്‍, കാരോട്, കുളത്തൂര്‍, പൂവാര്‍, തിരുപുറം എന്നീ ഗ്രാമ പഞ്ചായത്തുകളാണ് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തന മേഖല. ചടങ്ങില്‍ സഹകരണ സംഘം പ്രസിഡന്റ് കെ. എസ് സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. വിവിധ നിക്ഷേപ പദ്ധതികളുടെ ഉദ്ഘാടനം അതത് ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ നിര്‍വഹിച്ചു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ ബെന്‍ഡാര്‍വിന്‍, ചെങ്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗിരിജ, വിവിധ ഗ്രാമ പഞ്ചായത്തുകളിലെ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.