തിരുവനന്തപുരം: ജില്ലയിലെ 2020-2022 അദ്ധ്യയന വർഷത്തെ ഡി.എൽ.എഡ് കോഴ്സ് പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ പ്രസിദ്ധീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗവ.സ്ഥാപനങ്ങളിലേക്കുള്ള ഇന്റർവ്യൂ ജനുവരി ഏഴ് ന് നടക്കും. സ്വാശ്രയ സ്ഥാപനങ്ങളിലേയ്ക്കുള്ള ഇന്റർവ്യൂ എട്ട്, 11 തിയതികളിലും നടക്കും. രാവിലെ ഒൻപത് മുതൽ തിരുവനന്തപുരം എസ്.എം.വി.മോഡൽ എച്ച്.എസ്.എസിലാണ് ഇന്റർവ്യൂ.
ലിസ്റ്റിലുള്ളവർ എസ്.എസ്.എൽ.സി, പ്ലസ്ടു അസ്സൽ സർട്ടിഫിക്കറ്റ്, നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് (ഒ.ബി.സി), ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (ഫാറം നം.42) എന്നിവയും രേഖകളുമായി ഇന്റർവ്യൂവിന് ഹാജരാകണമെന്ന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.