ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് ഹിന്ദി പ്രചാര കേന്ദ്രം അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടുവും രണ്ടാം ഭാഷയായി ഹിന്ദിയോ തെരഞ്ഞെടുത്തവര്‍ക്ക് അപേക്ഷിക്കാം.

രണ്ടാം ഭാഷ ഹിന്ദി തെരഞ്ഞെടുത്തിട്ടില്ലാത്ത ഭാഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ കോഴ്സുകള്‍ പാസായവര്‍ക്കും അപേക്ഷിക്കാം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവും ഫീസ് ഇളവും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി 2021 ജനുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 8457126028.