തിരുവനന്തപുരം: 2021 ജനുവരി 1 മുതല്‍ മാര്‍ച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും വിവിധ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിംഗ് നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അക്ഷയ സ്റ്റേറ്റ് ഡയറക്ടര്‍ അറിയിച്ചു.
മസ്റ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കു മുമ്പ് തന്നെ പൂര്‍ത്തിയായിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും.
കോവിഡിന്റെ അതിതീവ്ര വ്യാപനം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള ശക്തമായ നടപടികള്‍ അക്ഷയകേന്ദ്രങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ അനിയന്ത്രിതമായ ആള്‍ക്കൂട്ടങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ അനുവദിക്കില്ല. അക്ഷയ കേന്ദ്രങ്ങളിലെത്തുന്ന ജനങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും ഡയറക്ടര്‍ അറിയിച്ചു.