കൈമനം സര്‍ക്കാര്‍ വനിത പോളിടെക്നിക്ക് കോളേജിലെ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ ഒഴിവുണ്ട്.

എം.എസ്.ഡബ്ല്യു/ എം.എ സോഷ്യോളജി/ എം.എ സൈക്കോളജി ആന്‍ഡ് ഡിപ്ലോമ ഇന്‍ സൈന്‍ ലാംഗേജ് ഇന്റര്‍പ്രേട്ടേഷന്‍ (ആര്‍.സി.ഐ അംഗീകാരം) യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി 18ന് രാവിലെ പത്തിന് സര്‍ക്കാര്‍ വനിത പോളിടെക്നിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ കുടിക്കാഴ്ചക്ക് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക്: www.gwptctvpm.org സന്ദര്‍ശിക്കുക.