കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കിൽ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയുമാണ് യോഗ്യത. ബയോഡാറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ജനുവരി 22 നകം സെക്രട്ടറി/സബ് ജഡ്ജ്, കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, മുട്ടമ്പലം പി.ഓ, കോട്ടയം -686004 എന്ന വിലാസത്തില്‍ നല്‍കണം.ഫോണ്‍: 0481 2572422
