കണ്ണൂര്‍: ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ‘വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രസംഗ മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ്് കൗണ്‍സില്‍ ഹാളില്‍ നടന്ന മത്സരത്തില്‍ മിഥുന്‍ പി വി കാങ്കോല്‍ ഒന്നാം സ്ഥാനവും അശ്വിനി കെ കതിരൂര്‍ രണ്ടാം സ്ഥാനവും നേടി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ വിജയന്‍ മാസ്റ്റര്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മാന തുകയും കൈമാറി. ഇരുപതോളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍മാരായ ബിജു കണ്ടക്കൈ, വി കെ സനോജ്, ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ സരിന്‍ ശശി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ എന്നിവര്‍ പങ്കെടുത്തു.