ഇടുക്കി:  ദേശിയ യുവജനദിന ദിനമായ ജനുവരി 12 മുതല്‍ 19 വരെ ഇടുക്കി ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ദിനാഘോഷത്തിന്റെ ഉദ്ഘാടനം 12 ന് രാവിലെ 11 മണിക്ക് തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി പെന്‍ഷന്‍ ഭവനില്‍ നിര്‍വ്വഹിക്കും.

‘വിവേകാനന്ദ ദര്‍ശനങ്ങളും യുവജനങ്ങളും’ എന്ന വിഷയം പ്രെഫ. പി.ജി ഹരിദാസ് അവതരിപ്പിക്കും. നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് അഫ്‌സല്‍, സോക്കര്‍ സ്‌കൂള്‍ ഡയറക്ടര്‍ പി.എ സലീംകുട്ടി, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ കെ. ഹരിലാല്‍ എന്നിവര്‍ സംസാരിക്കും. ജില്ലയിലെ 2019-2020 ലെ മികച്ച സന്നദ്ധ സംഘടനയായി തിരഞ്ഞെടുക്കപ്പെട്ട ഇടവെട്ടി പ്രണവം ക്ലബിന് 25,000/- രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും ചടങ്ങില്‍ വിതരണം ചെയ്യും