കൊല്ലം  ജില്ലയില്‍ ചൊവ്വാഴ്ച  (ജനുവരി 12)447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.   മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ ചവറ, മൈനാഗപ്പള്ളി, പത്തനാപുരം, തൊടിയൂര്‍, പന്മന,  അഞ്ചല്‍, ഏരൂര്‍, ശാസ്താംകോട്ട, ഇടമുളയ്ക്കല്‍, കരീപ്ര എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.  സമ്പര്‍ക്കം വഴി 444 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. 277 പേര്‍ രോഗമുക്തി നേടി.

കൊല്ലം കോര്‍പ്പറേഷനില്‍ 52 പേര്‍ക്കാണ് രോഗബാധ. കാവനാട്-ആറ്, ആശ്രാമം-അഞ്ച്, ഉളിയക്കോവില്‍, തേവള്ളി, മുണ്ടയ്ക്കല്‍, വടക്കേവിള ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-17, കൊട്ടാരക്കര-എട്ട്, പുനലൂര്‍-നാല് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.

ഗ്രാമപഞ്ചായത്തുകളില്‍ ചവറ-27, മൈനാഗപ്പള്ളി-25, പത്തനാപുരം-21, തൊടിയൂര്‍-19, പന്മന16, അഞ്ചല്‍, ഏരൂര്‍ ഭാഗങ്ങളില്‍ 14 വീതവും ശാസ്താംകോട്ട-11, ഇടമുളയ്ക്കല്‍, കരീപ്ര എന്നിവിടങ്ങളില്‍ 10 വീതവും നെടുവത്തൂര്‍, പവിത്രേശ്വരം പ്രദേശങ്ങളില്‍ ഒന്‍പത് വീതവും കുളത്തൂപ്പുഴ-എട്ട്, പെരിനാട്, നീണ്ടകര, ചിതറ, ഇട്ടിവ ഭാഗങ്ങളില്‍ ഏഴുവീതവും വെളിയം, വെട്ടിക്കവല, മയ്യനാട്, കല്ലുവാതുക്കല്‍, കടയ്ക്കല്‍, അലയമണ്‍ പ്രദേശങ്ങളില്‍ ആറുവീതവും ശൂരനാട് സൗത്ത്, പേരയം, തൃക്കോവില്‍വട്ടം, കൊറ്റങ്കര, ഓച്ചിറ, എഴുകോണ്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും വെസ്റ്റ് കല്ലട, മൈലം, പിറവന്തൂര്‍, പട്ടാഴി വടക്കേക്കര, നെടുമ്പന, തലവൂര്‍, കുലശേഖരപുരം, ഉമ്മന്നൂര്‍, ആദിച്ചനല്ലൂര്‍, ആലപ്പാട് എന്നിവിടങ്ങളില്‍ നാലുവീതവും പട്ടാഴി, തേവലക്കര, തഴവ, ചിറക്കര, കുളക്കട, ഈസ്റ്റ് കല്ലട ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.