കൊച്ചി: അഡിഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലേക്കു (അസാപ്) റിസോഴ്സ് പങ്കാളികളാകാന്‍ സ്വകാര്യസര്‍ക്കാര്‍ വൊക്കേഷണല്‍ ട്രെയിനിങ് സര്‍വീസ് പ്രൊവൈഡറുകളില്‍ ( TSP ) നിന്നും താത്പര്യപത്രം (EOI) ക്ഷണിച്ചു. കേരളത്തില്‍ രജിസ്റ്റേര്‍ഡ് കേന്ദ്രങ്ങളുള്ള സ്വകാര്യ, സര്‍ക്കാര്‍ വൊക്കേഷണല്‍ ട്രെയിനിങ് പങ്കാളികള്‍ക്ക് അപേക്ഷിക്കാം. അസാപ് നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ട്രെയിനിങ് സര്‍വീസ് പ്രൊവൈഡറെ അസാപ്പിന്റെ പദ്ധതി ആയ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് പ്രോജെക്ടില്‍ റിസോഴ്സ് പങ്കാളിയാക്കും. താത്പര്യമുള്ളവര്‍ക്ക് അസാപ്പിന്റെ വെബ്സൈറ്റ് (www.asapkerala.gov.in) സന്ദര്‍ശിച്ചു വിവരങ്ങള്‍ നല്‍കാം. കൂടുതല്‍ വിവരങ്ങളറിയാന്‍ 0471 2772505 /510 /524 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
