കൊച്ചി: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി മെയ് മൂന്നിന് രാവിലെ 11-ന് സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം വിതരണ ഉദ്ഘാടനം നടത്തും. ജില്ലയിലെ 274 സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴാംതരം വരെയുളള 20628 വിദ്യാര്‍ഥികള്‍ക്കാണ് കൈത്തറി സംഘങ്ങളില്‍ ഉല്‍പാദിപ്പിച്ച യൂണിഫോം തുണി സൗജന്യമായി വിതരണം ചെയ്യുന്നത്.
നോര്‍ത്ത് പറവൂര്‍ ഗവ: എല്‍.പി.ജി സ്‌കൂളില്‍ നടക്കുന്ന സമ്മേളനം അഡ്വ.വി.ഡി.സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ രമേശ് ഡി കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ ട്രേഡ് യൂണിയന്‍ രംഗത്തെയും കൈത്തറി മേഖലയിലെയും വിദ്യാഭ്യാസ വകുപ്പുകളിലെയും പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.