കൊണ്ടോട്ടി ഗവ.ആര്‍ട്സ് & സയന്‍സ് കോളേജില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി, ഹോട്ടല്‍ മാനേജ്മെന്റ്, ടൂറിസം, ഫ്രഞ്ച്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങൡ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ ഉദേ്യാഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 14, 15 തീയതികളില്‍ രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഉര്‍ദു, ഹിന്ദി, ഫ്രഞ്ച്, ഇംഗ്ലീഷ് വിഷയങ്ങളിലേക്ക് 14 നും ടൂറിസം, ഹോട്ടല്‍ മാനേജ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ് വിഷയങ്ങളിലേക്ക് 15 നുമാണ് ഇന്റര്‍വ്യൂ. ഫോണ്‍: 9207630507. വെബ്സൈറ്റ്: www.gasckondotty.ac.in.
