മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച ചികിത്സാസഹായ ഫണ്ട് തുറുമുഖ- മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി വിതരണം ചെയ്തു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും അര്‍ഹരായ 125 ഗുണഭോക്താക്കള്‍ക്കുളള 359,200 രൂപയാണ് വിതരണം ചെയ്തത്. ചികിത്സാ ചെലവിനനുസരിച്ച് 3 ലക്ഷം രൂപ വരെ തുകയാണ് ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചത്. കണ്ണൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തഹസില്‍ദാര്‍ വി.എം സജീവന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ വിനോദ് കുമാര്‍, ഫല്ഗുണന് എം, ഷാജു കെ.വി എന്നിവര്‍ സംസാരിച്ചു.
