മൃഗസംരക്ഷണ വകുപ്പും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതിയുടെ പാപ്പിനിശ്ശേരി കേന്ദ്രത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെറ്ററിനറി ഡോക്ടര്‍ – യോഗ്യത – വെറ്ററിനറി സയന്‍സ് ബിരുദം, കെവിസി രജിസ്ട്രേഷന്. ഓപ്പറേഷന് തീയറ്റര്‍ സഹായി – യോഗ്യത – പ്ലസ്ടു വിഎച്ച് എസ് ഇ(മൃഗസംരക്ഷണം). മൃഗപരിപാലകന് – തെരുവ് നായ്ക്കളെ പിടികൂടുന്നതിനുള്ള സന്നദ്ധത. എ ബി സി പദ്ധതിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0497-2700 267.