ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ ചീമേനി സെന്ററില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ഗസ്റ്റ് ലക്ചര്‍മാരുടെ  ഒഴിവിലേക്ക് 10, 11 തീയതികളില്‍ രാവിലെ 10.30 ന് ഇന്റര്‍വ്യൂ നടത്തുന്നു.    10 ന് കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ടെക്‌നീഷ്യന്‍ ഇന്‍ ഇലക്‌ട്രോണിക്‌സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലും 11 ന് മാത്ത്മാറ്റിക്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിലുമാണ് ഇന്റര്‍വ്യൂ.  കമ്പ്യൂട്ടര്‍ സയന്‍സിലും ഇലക്‌ട്രോണിക്‌സിലും എം എസ് സി, എം സി എ, എം ടെക്, നെറ്റ് യോഗ്യതയുള്ളവരെ പരിഗണിക്കും.  മറ്റ് വിഷയങ്ങളില്‍ യു ജി സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉണ്ടായിരിക്കണം.    കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് ബി എസ് സി/ബി സി എ കോഴ്‌സുകള്‍ പാസായവരെയും ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമ നേടിയവരെയുമാണ് പരിഗണിക്കുക.  ഫോണ്‍: 0467 2257541, 8547005052.