വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന കാരാട്ട് വയല്‍പ്രദേശത്ത് ചെറുകിട ജലസേചന വിഭാഗം ജീവനക്കാര്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. പരമാവധി ഭക്ഷധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ നാം സന്നദ്ധരാകണമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ കൃഷിചെയ്യുന്ന ധാന്യങ്ങളാണ് കടകളില്‍ ലഭിക്കുന്നതെന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും കര്‍ഷകര്‍മാത്രമല്ല പാടത്ത് പണിയെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ അധ്യക്ഷത വഹിച്ചു. കാസര്‍കോട് പ്രന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ടി.ആര്‍ ഉഷാദേവി പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഉണ്ണിക്കൃഷ്ണന്‍, കൗണ്‍സിലര്‍ കെ.സന്തോഷ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ചെറുകിട ജലസേചനവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എന്‍.സുഗുണന്‍ സ്വാഗതവും കാഞ്ഞങ്ങാട് കൃഷി ഫീല്‍ഡ് ഓഫീസര്‍ സി.എം സാലിഖ് നന്ദിയും പറഞ്ഞു.