കോതമംഗലം ഗവ. പോളിടെക്‌നിക് കോളേജ്, പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജ്, കോഴിക്കോട് കേരള ഗവ.പോളിടെക്‌നിക് കോളേജ്, കൊട്ടിയം ശ്രീനാരയണ പോളിടെക്‌നിക് കോളേജ്, തിരൂര്‍ എസ്.എസ്.എം. പോളിടെക്‌നിക് കോളേജ്, സ്വാശ്രയ മേഖലയിലെ മലപ്പുറം മാ ദിന്‍ പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിലെ പാര്‍ട്ട് ടൈം എന്‍ജിനിയറിങ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് എട്ട് വരെ അപേക്ഷിക്കാം. സര്‍ക്കാര്‍/ പൊതുമേഖല/ സ്വകാര്യമേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമോ രണ്ട് വര്‍ഷ ഐ.ടി.ഐ. യോ ഉള്ള 18 വയസ്സു തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.polyadmission.org/pt ലും അതാതു പോളിടെക്‌നിക് കോളേജുകളിലും ലഭിക്കും.