പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 2018-19 അധ്യയന വര്‍ഷത്തേക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 10 ശതമാനം സീറ്റ് മറ്റ് പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷാഫോറം സ്കൂളില്‍ നിന്നും ജില്ലയിലെ എല്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ആറ് മാസത്തിനകം എടുത്ത ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം മെയ് 25ന് അഞ്ച് മണിക്ക് മുമ്പായി സ്കൂളില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 04869- 233642 എന്ന നമ്പരില്‍ ബന്ധപ്പെടണം.
