പീരുമേട് ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാംഘട്ടം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാന വിതരണം ഉദ്ഘാടനം അഴുത ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലിസിയാമ്മ ജോസ് നിര്‍വ്വഹിച്ചു. പീരുമേട് എസ്.എം.എസ് ക്ലബ്ബ് ഹാളില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ആര്‍.ദിനേശന്‍ പദ്ധതിനിര്‍വഹണ ഉദ്യോഗസ്ഥരായ എം.ജയസൂര്യ, അനിതാ.പി.എം, എല്‍.എസ്.ജി.ഡി എ.ഇ റ്റി.ആര്‍ രമേശന്‍ എന്നിവരെയും എട്ട് വീടുകളുടെ നിര്‍മ്മാണത്തിന് മുന്‍കൈയ്യെടുത്തു സഹകരിച്ച മരിയന്‍കോളേജ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ഡയറക്ടര്‍ ഫ.സിജോയെയും ആദരിച്ചു. ഇടുക്കി ഡെപ്യൂട്ടി ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ആന്റ് പ്രോജക്ട് ഡയറക്ടര്‍ സി.എം. മുഹമ്മദ് ജാ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്. സുലേഖ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു വടുതല സ്വാഗതവും അസി.സെക്രട്ടറി അജു.കെ.പി നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2017-18 വര്‍ഷത്തില്‍ 37 വീടുകളാണ് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പീരുമേട് ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത്.
