കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍ 71/17) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന മേയ് ഒന്‍പത് മുതല്‍ 28 വരെ പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. ജനനത്തീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളും അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തീയതിക്കോ അതിന് മുന്‍പോ ബിരുദം നേടിയിട്ടില്ലെന്ന സത്യവാങ്മൂലവും പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് അസല്‍ പ്രമാണങ്ങളുമായി എത്തണം.