തൃശ്ശൂർ: ജില്ലയിലെ കനിവ് 108 ആംബുലൻസ് വാർഷിക പ്രസിദ്ധീകരണത്തിന് ഭാഗമായുള്ള സോവനീർ ജില്ലാ കലക്ടർ എസ് ഷാനവാസ് പ്രകാശനം ചെയ്തു. ഡിസ്ട്രിക്ട് എമർജൻസി മാനേജ്‍മെന്റ് എക്‌സിക്യുട്ടീവ് എം ഷഹബാസ് സുവനീർ കലക്ടർക്ക് കൈമാറി.
ജില്ലയിൽ 2019 സെപ്റ്റംബറിൽ 108 ആംബുലൻസ് പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ 16 ആംബുലൻസാണ് പ്രവർത്തനമാരംഭിച്ചത്.2020 ജനുവരി മാസത്തോടെ ജില്ലയിലേക്ക് അനുവദിച്ചിരുന്ന 13 -24മണിക്കൂർ സേവനവും 19 – 12 മണിക്കൂർ സേവനം ഉൾപ്പെടെ ആകെ 32 ആംബുലൻസുകൾ എമർജൻസി റെസ്പോൺസ് വിഭാഗത്തിൽ വിന്യസിച്ചു.കോവിഡിന്റെ സാഹചര്യത്തിൽ 30 ആംബുലൻസുകൾ പിന്നീട് ജില്ലയിൽ വിന്യസിക്കുകയും അതിൽ തന്നെ 10 ആംബുലൻസുകൾ 12 മണിക്കൂർ സേവനത്തിൽ നിന്നും 24 മണിക്കൂർ സേവനത്തിലേക്ക് മാറ്റുകയും ചെയ്തു.