എം. മുകേഷ് എം.എല്‍.എ പനയം പഞ്ചായത്തില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ കുടിവെള്ളം സംബന്ധിച്ച പരാതികളടക്കമുള്ളവയ്ക്ക് പരിഹാരമായി. ആകെ ലഭിച്ച 293 പരാതികളില്‍ 15 എണ്ണത്തിന് തത്സമയം പരിഹാരമായി.
കുടിവെള്ളവുമായി ബന്ധപ്പെട്ട പരാതികള്‍ 2017-18 ലെ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി പരിഹരിക്കാനാണ് നിര്‍ദേശം. മറ്റുള്ളവ തീര്‍പ്പാക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
പനയം പഞ്ചായത്ത് പ്രസിഡന്റ് ഷീല, വൈസ് പ്രസിഡന്റ് അഡ്വ. ജയകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം ഡോ. രാജശേഖരന്‍ തുടങ്ങിയവരും പങ്കെടുത്തു.