നടപ്പാക്കിയ വികസന പദ്ധതികളും മികവുറ്റ ഓഫീസ് സംവിധാനവും കണക്കിലെടുത്ത് കൊല്ലം ജില്ലാ പഞ്ചായത്തിന് ഐ.എസ്.ഒ 9001-2015 അംഗീകാരം ലഭിച്ചു. ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കെ. സോമപ്രസാദ് എം.പി പ്രസിഡന്റ് സി. രാധാമണിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ആശാ ശശിധരന്‍, ജൂലിയറ്റ് നെല്‍സണ്‍, ഇ.എസ്. രമാദേവി, വി. ജയപ്രകാശ്, അംഗങ്ങളായ എം. ശിവശങ്കരപ്പിള്ള, ടി. ഗിരിജാകുമാരി, കെ.ആര്‍. ഷീജ, സെക്രട്ടറി കെ. പ്രസാദ്, ഐ.ക്യൂ.സി റീജിയണല്‍ ഡയറക്ടര്‍ എന്‍. മാധവന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.