കേരള സ്റ്റേറ്റ്  റിസോഴ്‌സ് സെന്റര്‍  സംഘടിപ്പിക്കുന്ന ഹോസ്പിറ്റല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം കൊല്ലം ഉപാസന ഹോസ്പിറ്റലില്‍ ആരംഭിച്ചു. എസ്.ആര്‍.സി ഡയറക്ടര്‍ ഡോ. സുരേഷ്‌കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് കോഴ്‌സ് ബുക്ക് പ്രകാശനം ചെയ്തു.
ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കരുണാകരന്‍നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ ബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി.എസ്. പിള്ള, അജിത്, പ്രോഗ്രാം ഡയറക്ടര്‍ ജേക്കബ് സിറില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ ക്ലാസ്സുകളും നടന്നു. കോഴ്‌സ് ശനിയാഴ്ച സമാപിക്കും.