കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വിവിധ ഇ.എസ്.ഐ ഡിസ്‌പെന്‍സറികളിലും ആശുപത്രികളിലും ഉണ്ടാകാനിടയുള്ള അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിനുള്ള അഭിമുഖം മേയ് 21ന് നടക്കും. യോഗ്യത എം.ബി.ബിഎസും നിലവിലുള്ള രജിസ്‌ട്രേഷനും. ശമ്പളം 54200 രൂപ. താത്പര്യമുള്ളവര്‍ അസല്‍ പ്രമാണങ്ങളുമായി രാവിലെ 11ന് കൊല്ലം പോളയത്തോട്ടുള്ള ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് ദക്ഷിണ മേഖലാ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. വിശദ വിവരങ്ങള്‍ 0474-2742341 എന്ന നമ്പരില്‍ ലഭിക്കും.