കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ക്രമീകരണങ്ങള്‍ക്കായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ക്വട്ടേഷന്‍ ക്ഷണിച്ചു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വീഡിയോഗ്രാഫി, സിസി ടിവി ക്യാമറയും അനുബന്ധ റെക്കോര്‍ഡിംഗ് സേവനങ്ങളും, നിരീക്ഷകര്‍ക്ക് യാത്ര ചെയ്യുന്നതിനായി ഇന്നോവ ക്രിസ്റ്റ കാര്‍(ടാക്‌സി), വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണത്തിനുള്ള വാഹനങ്ങളില്‍ സ്ഥാപിക്കുന്നതിനുള്ള ജിപി.എസ് സംവിധാനം എന്നിവയ്ക്കാണ് പ്രത്യേകം ക്വട്ടേഷനുകള്‍ ക്ഷണിച്ചിട്ടുള്ളത്.
വിശദാംശങ്ങള്‍ കളക്ടറേറ്റിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിലും 0481 2560085 എന്ന ഫോണ്‍ നമ്പരിലും ലഭിക്കും.