ഇടുക്കി: സമൂഹത്തിൻ്റെ സർവതലസ്പർശിയായ വികസനവും ക്ഷേമവും ലക്ഷ്യമാക്കി ഇടുക്കി ജില്ലാ പഞ്ചായത്തിൻ്റെ 2021-22 ബജറ്റ് വൈസ് പ്രസിഡൻ്റ് ഉഷാകുമാരി മോഹൻകുമാർ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ ഫിലിപ്പിൻ്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ ബജറ്റ് പ്രസിഡൻ്റിന് നൽകി വൈസ് പ്രസിഡൻ്റ് പ്രകാശനം ചെയ്തു. 100.96 കോടി രൂപ വരവും 99. 94 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് 1.1 കോടി രൂപയുടെ നീക്കിയിരുപ്പ് പ്രതിപാദിക്കുന്നു. 4.49 കോടിയുടെ പ്രാരംഭ ബാക്കി കൂടി ചേർത്താണ് വരുമാനം കണക്കാക്കിയിരിക്കുന്നത്.

കാർഷിക ജില്ലയായ ഇടുക്കിയിൽ നെൽകർഷകർക്ക് 25 ലക്ഷം രൂപയുടെ സബ്സിഡി ബജറ്റ് പ്രഖ്യാപിച്ചു. ജില്ലയിൽ നെൽക്കൃഷി വർധിപ്പിച്ചു കൊണ്ട് അരിയുടെ കാര്യത്തിൽ സ്വയം പര്യാപ്തതയാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ജില്ലയിൽ പാലുത്പാദനം വർധിപ്പിക്കുന്നതിന് ക്ഷീര കർഷകർക്ക് 3.50 കോടിയുടെ സബ്സിഡിയും പ്രഖ്യാപിച്ചു. ജില്ലയിൽ തല ചായ്ക്കാൻ ഇടമില്ലാത്ത ഏതൊരാൾക്കും പാർപ്പിടം ലക്ഷ്യമാക്കുക എന്ന ലക്ഷ്യത്തോടെ എട്ടു കോടി രൂപ നീക്കിവച്ചു.

ബജറ്റ് ഒറ്റനോട്ടത്തിൽ:

നെൽ കർഷകർക്ക് സബ്സിഡി 25 ലക്ഷം
കരുതൽ- പഴം സംസ്കരണ യൂണിറ്റ് – 1.10 കോടി
മൂന്നാറിൽ ഗ്രീഷ്മം എന്ന പേരിൽ പച്ചക്കറി ശീതികരണ യൂണിറ്റ് – 15 ലക്ഷം
മണ്ണ്, ജലസംരക്ഷണം -1.50 കോടി
ജലസേചനം- 1.25 കോടി
കൈത്താങ്ങ്‌ -വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവർക്ക് സബ്സിഡി – 52 ലക്ഷം
ക്ഷീരകർഷകർക്ക് സബ്സിഡി – 3.50 കോടി
കാറ്റാടി വൈദ്യുതി പദ്ധതി – ഒരു കോടി
സോളാർ പദ്ധതി – 50 ലക്ഷം
വിദ്യാഭ്യാസ മേഖലയിൽ സ്കൂളുകളുടെ നവീകരണം – 4.50 കോടി
സർവശിക്ഷാ അഭിയാൻ -35 ലക്ഷം
തൊഴിലധിഷ്ഠിത കോഴ്സുകളുടെ ഫാഷൻ ഇൻസ്റ്റിറ്റ്യൂഷൻ-20 ലക്ഷം
ജില്ലാതല കലാകായിക മേളകൾ- 6 ലക്ഷം
വിട്ടുകിട്ടിയ സ്ഥാപനങ്ങൾക്ക് ഫർണിച്ചർ – ഒരു കോടി
കമ്പ്യട്ടെർ അനുബന്ധ ഉപകരണങ്ങൾ – 50 ലക്ഷം
സിവിൽ സർവീസ് ഉൾപ്പെടെ ഉന്നത വേദികളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നതിനായി അക്കാദമിക് എക്സലൻസ് പദ്ധതി – 15 ലക്ഷം
എസ് എസ് എൽ സി വിദ്യാർഥികൾക്ക് സായാഹ്ന ക്ലാസ് – 15 ലക്ഷം
സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്ക് -15 ലക്ഷം
വിവിധ ജില്ലാ ആശുപത്രികൾക്ക് മരുന്ന് – 85 ലക്ഷം
ജില്ലാ ആശുപത്രികളുടെ അറ്റകുറ്റപ്പണി – ഒരു കോടി
പാലിയേറ്റീവ് ആശുപത്രി- 10 ലക്ഷം
ക്ഷേമ പ്രവർത്തനങ്ങൾ:
മാതൃവന്ദനം -30 ലക്ഷം
സാമൂഹ്യ സുരക്ഷാ മിഷൻ – 5 ലക്ഷം
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പ് – ഒരു കോടി
ശ്രവണവുമായി ബന്ധപ്പെട്ട് കോക്ലിയർ ഇംപ്ലാൻ്റേഷൻ ചെയ്ത ആളുകൾക്ക് തുടർപ്രവർത്തനം – സമ്പൂർണ കേൾവി – 12.50 ലക്ഷം
എച്ച് ഐ വി ബാധിതർക്ക് പോഷകാഹാരം – 15 ലക്ഷം
മുതിർന്ന പൗരൻമാരുടെ ക്ഷേമം – 1.70 കോടി
ഡയാലിസ്- 1.50 കോടി
കാൻസർ ബാധിതർക്കു കീമോതെറാപ്പി മരുന്ന് – 10 ലക്ഷം
കുഷ്ഠം, എലിപ്പനി ലാബ് പരിശോധന – 5 ലക്ഷം
പാറേമാവ് ആയുർവേദ ആശുപത്രി സർജിക്കൽ തീയേറ്റർ – 5 ലക്ഷം
സ്ത്രീകൾക്കായി സഹയാത്രിക ഇലക്ട്രിക് ഓട്ടോ – 71.40 ലക്ഷം
പെഡൽ ബോട്ട് – 10 ലക്ഷം
വിവിധ ലൈബ്രറികൾക്ക് ഫർണിച്ചർ, അടിസ്ഥാന സൗകര്യ വികസനം -10 ലക്ഷം
പട്ടികജാതി, പട്ടികവർഗ വികസനം:
ഉന്നതപഠന ധനസഹായം – 15 ലക്ഷം
മികച്ച വിദ്യാഭ്യാസം- 55 ലക്ഷം
പട്ടികവർഗ കോളനികളിൽ സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കൽ (സുരക്ഷ)-5 ലക്ഷം
പട്ടികജാതി പട്ടികവർഗ കോളനികളിലെ കുടിവെള്ള പദ്ധതികൾ- പുനരുത്ഥാരണം – ഒരു കോടി
ഗോത്രസാരഥി – 5 ലക്ഷം
വെളിച്ചം – ഊരുകൂട്ടവോളണ്ടിയർമാർക്ക് -10 ലക്ഷം
മൊബൈൽ ആയുർവേദ ക്ലിനിക് – 15 ലക്ഷം
കൊലുമ്പൻ സാംസ്കാരിക തീയേറ്റർ-50 ലക്ഷം
സഹയാത്രിക ഇലക്ട്രിക് ഓട്ടോ- 93.80 ലക്ഷം
വഴികാട്ടി-പിക് അപ് ഓട്ടോ-96 ലക്ഷം
അരങ്ങ് – കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും ആദിവാസി കലാരൂപങ്ങളുടെ അവതരണം- 30 ലക്ഷം
സദ്ഭരണം:
ജീവനക്കാര്യം – 3.37 കോടി
ഭരണപരമായ ചെലവുകൾ: 30.80 ലക്ഷം
വിവിധ നടത്തിപ്പുകളും സംരക്ഷണ ചെലവുകളും- 1.98 കോടി
പദ്ധതി വിലയിരുത്തൽ – 7 ലക്ഷം
വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ ദൈനംദിന ചെലവ് – ഒരു കോടി
പശ്ചാത്തല സൗകര്യം:
ജില്ലയിലെ ഗ്രാമീണ റോഡുകൾക്ക് – 5.50 ലക്ഷം
റോഡ് പുനരുദ്ധാരണ പദ്ധതികൾ – 26.21 കോടി
കലുങ്ക്, പാലം, മറ്റ് അനുബന്ധ നിർമിതികൾ -1 .60 കോടി
നടപ്പാതകൾ – 1 കോടി
കെട്ടിടങ്ങളുടെ നിർമാണം- 2.50 കോടി
കുടിവെള്ള പദ്ധതികൾക്കും നിലവിലുള്ളവയുടെ നവീകരണത്തിനും – 2 കോടി
ശുചിത്വം, മാലിന്യ സംസ്കരണം – 1 കോടി
ദാരിദ്ര്യ ലഘൂകരണവുമായി ബന്ധപ്പെട്ട് പാർപ്പിട പദ്ധതി – 8 കോടി

ജില്ലാ പഞ്ചായത്ത് വികസന വിഭാഗ ബജറ്റിൽ ഇടുക്കി ബസ് സ്റ്റാൻഡിന് സമീപം ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തി.
1.74 കോടി വരവും 1.30 കോടി ചെലവും 43.65 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് വികസന വിഭാഗം ബജറ്റ്.
ബജറ്റ് അവതരണത്തിനു ശേഷം നടന്ന ചർച്ചയ്ക്ക് മുതിർന്ന അംഗ പ്രൊഫ. എം.ജെ ജേക്കബ് തുടക്കമിട്ടു. അംഗങ്ങളായ രാരിച്ചൻ നീറണാംകുന്നേൽ, ഇന്ദു സുധാകരൻ, വി.എൻ മോഹനൻ, സി വി സുനിത, ഷൈനി സജി, കെ ജി സത്യൻ, അഡ്വ. എം ഭവ്യ എന്നിവരും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ട്രീസ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജി ചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് നിർദ്ദേശങ്ങളും ഭേദഗതികളും സമർപ്പിച്ചു. വൈസ് പ്രസിഡൻ്റ് മറുപടി പറഞ്ഞു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബി. സുനിൽ കുമാർ നടപടിക്രമങ്ങൾ വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി നന്ദി പറഞ്ഞു.