ഇടുക്കി: തിരഞ്ഞെടുപ്പു ജോലികള്‍ക്കു നിയോഗിക്കപ്പെടുന്ന ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് അതത് ഓഫീസുകളിലെ ജീവനക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാത്ത മേധാവികള്‍ നാളെ (21) മൂന്നുമണിക്കകം അത് coviddataidk@gmail.com എന്ന മെയിലില്‍ ലഭ്യമാക്കേണ്ടതാണ്. ഇതിനായി ഇന്നലെ ലിസ്റ്റ് നല്‍കാത്ത ഓഫീസുകള്‍ക്ക് ഇന്നു പ്രവൃത്തി ദിനമാക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
