കല്യാശ്ശേരി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഉദ്ഘടനം ഗ്രാമപഞ്ചായത് പ്രസിഡണ്ട് ഇ. പി. ഓമന നിര്‍വഹിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി തരിശായിക്കിടന്ന മൂന്ന് ഏക്കര്‍ പാടത്തിലാണ് കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹരിതകേരള മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിത്തിറക്കിയത്. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ തദ്ദേശ വാസികളായ വീട്ടമ്മമാരും കര്‍ഷകരും ചേര്‍ന്ന് രൂപീകരിച്ച ടെംപിള്‍ ഗ്രീന്‍ സ്വാശ്രയ സംഘമാണ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത് . ചടങ്ങില്‍ നന്ദി പറഞ്ഞു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. വി. ഗീത, വാര്‍ഡ് അംഗം സ്വപ്നകുമാരി, കൃഷി ഓഫീസര്‍ പി ലത, സ്വാശ്രയസംഘം കണ്‍വീനര്‍ ടി രാജീവന് എന്നിവര്‍ സംസാരിച്ചു.
