മലബാര്‍ ദേവസ്വം ബോര്‍ഡില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഗ്രേഡ്-4 തസ്തികയിലേക്ക് 27 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ തിരുവനന്തപുരത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒ.എം.ആര് പരീക്ഷ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത്ത് ഐ.ഡി കാര്‍ഡിന്റെ അസല്‍ സഹിതം പരീക്ഷാ ഹാളില്‍ എത്തണം. താമസിച്ചെത്തുന്നവരെയും ഐ.ഡി കാര്‍ഡിന്റെ അസല്‍ ഹാജരാക്കാത്തവരെയും പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഇത് സംബന്ധിച്ച അറിയിപ്പുകള് ഉദ്യോഗാര്‍ത്ഥികളുടെ മൊബൈല്‍ നമ്പരിലേയ്ക്ക് എസ്.എം.എസ് ആയി അയച്ചിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.kdrb.kerala.gov.in ല്‍ ലഭ്യമാണ്.
