സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡിയുടെ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2018-19 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്.ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്സൈറ്റിലോ മുകളില്‍ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴിയോ (പ്രോസ്പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കണം. മെയ് 30ന് വൈകിട്ട് നാല് വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും 500 രൂപയുടെ ഡി.ഡിയും സഹിതം ജൂണ്‍ രണ്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. ഐ.എച്ച്.ആര്.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ ബി.ടെക്, എന്‍.ആര്.ഐ സീറ്റുകള്‍ക്ക് വാര്‍ഷിക കോഴ്സ് ഫീസ് ഒരു ലക്ഷം രൂപയാണ്.
