കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യത്യസ്ഥ സാധന സാമഗ്രികളുടെ ചെലവുകള്‍ കൃത്യമായി വിലയിരുത്തി വില നിശ്ചയിക്കുന്നതിന് യോഗം ചേര്‍ന്നു. ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍ അധ്യക്ഷത വഹിച്ചു.

ഇലക്ഷന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സി ബിനോ, കാസര്‍കോട് ആര്‍ ടി ഒ എ കെ രാധാകൃഷ്ണന്‍,പൊതുമരാമത്ത് വിഭാഗം (ബില്‍ഡിംഗ്സ്) കാസര്‍കോട് ഡിവിഷന്‍ അസി.എഞ്ചിനീയര്‍ അനസ് അഷറഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, അസി. ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ ലീന, എക്കണോമിക്സ് ആന്റ് സ്റ്റാറ്റിക്കല്‍ അഡീഷനല്‍ ജില്ലാ ഓഫീസര്‍ പി രാധാകൃഷണന്‍, കാസര്‍കോട് തഹസീല്‍ദാര്‍ പി വിജയന്‍, പ്രിന്റേവ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ എ മുജീബ്, പന്തല്‍, അലങ്കാരം അസോസിയേഷന്‍ ജില്ലാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.