പാലക്കാട്: ജില്ലയില്‍ സൈനികക്ഷേമ വകുപ്പില്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ (കാറ്റഗറി നമ്പര്‍ : 553/ 2017) തസ്തികയിലേയ്ക്ക് ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് ഒമ്പതിന് എറണാകുളം ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന് ഓഫീസില്‍ അഭിമുഖം നടത്തുമെന്ന് പാലക്കാട് ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന് ഓഫീസര്‍ അറിയിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് എസ്.എം.എസ്/ പ്രൊഫൈല്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത അര്‍ഹരായവര്‍ പി.എസ്.സിയുടെ പാലക്കാട് ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.