കാസര്‍ഗോഡ്: നിയമസഭാ തെരെഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് പ്രചരണപ്രവർത്തനങ്ങൾക്കും പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതിനുമായി പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തിൽ ഓരോ മൈതാനം വീതം 41 മൈതാനങ്ങൾ അനുവദിച്ചതായി ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു. നേരത്തെ ഓരോ മണ്ഡലത്തിലും അഞ്ച് വീതം മെതാനങ്ങൾ അനുവദിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ഉയർന്ന ആവശ്യത്തെ തുടർന്നാണ് കൂടുതൽ മൈതാനങ്ങൾ അനുവദിച്ച് നേരത്തെയുള്ള ഉത്തരവ് ഭേദഗതി ചെയ്തത്.

മഞ്ചേശ്വരം
(പഞ്ചായത്ത് / നഗരസഭ, മൈതാനം എന്ന ക്രമത്തിൽ)
വോർക്കാടി- സെന്റ് ജോസഫ് സ്‌കൂൾ മജീർ പള്ള മൈതാനം
മീഞ്ച- ജി.എച്ച്.എസ്.എസ്. വിദ്യാവർധക മിയാപദവ് മൈതാനം
എൻമകജെ- എസ്.എൻ.എച്ച്.എസ് പെർള സ്‌കൂൾ ഗ്രൗണ്ട്
പുത്തിഗെ- ബാഡൂർ വില്ലേജ് ഓഫീസിന് സമീപമുള്ള മൈതാനം
കുമ്പള- ജി.എച്ച്.എസ്.എസ്. മൈതാനം മൊഗ്രാൽ
മഞ്ചേശ്വരം- ജി വി എച്ച് എസ് എസ് കുഞ്ചത്തൂർ
പൈവളികെ- ജി.എച്ച്.എസ്.എസ് പൈവളികെ നഗർ സ്‌കൂൾ മൈതാനം

കാസർകോട്
ചെങ്കള- ചെർക്കള സെൻട്രൽ സ്‌കൂൾ മൈതാനം ചെർക്കള
മൊഗ്രാൽ പുത്തൂർ- ജി എച്ച് എസ് എസ് മൈതാനം മൊഗ്രാൽ പുത്തൂർ
മധൂർ- ഷിരിബാഗിലു സ്‌കൂൾ മൈതാനം ഉളിയത്തടുക്ക
ബദിയടുക്ക- ബദിയഡുക്ക ഗ്രാമപഞ്ചായത്ത് മൈതാനം ബദിയഡുക്ക
കാറഡുക്ക- പൂവടുക്ക പഞ്ചായത്ത് സ്റ്റേഡിയം
കുംബാഡാജെ- മാർപ്പനടുക്ക മൈതാനം
ബെള്ളൂർ- ജി.എച്ച്.എസ് എസ് മൈതാനം ബെള്ളൂർ.
കാസർകോട് നഗരസഭ- താളിപ്പടപ്പ് മൈതാനം അടുക്കത്ത് വയൽ

ഉദുമ
ചെമ്മനാട്- ചട്ടഞ്ചാൽ എച്ച് എസ് എസ് മൈതാനം
ഉദുമ- ജി.എച്ച്.എസ് എസ് മൈതാനം ഉദുമ
പള്ളിക്കര- ജി എച്ച് എസ് എസ് പള്ളിക്കര
മുളിയാർ- മുളിയാർ ഗ്രാമപഞ്ചായത്ത് മൈതാനം ബോവിക്കാനം
കുറ്റിക്കോൽ- ഗവ. ഹൈസ്‌കൂൾ മൈതാനം കുറ്റിക്കോൽ
ബേഡകം- ഗവ. ഹൈസ്‌കൂൾ മൈതാനം കുണ്ടംകുഴി
പുല്ലൂർ പെരിയ- ജി.എച്ച്.എസ് എസ് പെരിയ മൈതാനം
ദേലംപാടി- അഡൂർ സ്‌കൂൾ മൈതാനം

കാഞ്ഞങ്ങാട്
ബളാൽ- സെന്റ് ജൂഡ്സ് എച്ച് എസ് എസ് മൈതാനം വെള്ളരിക്കുണ്ട്
മടിക്കൈ- ജി യു പി എസ് ആലംപാടി മൈതാനം എരിക്കുളം
കിനാനൂർ കരിന്തളം- ജി എച്ച് എസ് എസ് പരപ്പ
അജാനൂർ- മാവുങ്കാൽ മിൽമ പ്ലാന്റിനു സമീപത്തെ മൈതാനം
പനത്തടി- അട്ടേങ്ങാനം മിനി സ്റ്റേഡിയം തട്ടുമ്മൽ
കള്ളാർ- സെന്റ് മേരീസ് യു പി എസ് മൈതാനം മാലക്കല്ല്
കോടോം ബേളൂർ- ജി എച്ച് എസ് എസ് മൈതാനം കാലിച്ചാനടുക്കം
കാഞ്ഞങ്ങാട് നഗരസഭ- ടൗൺ ഹാളിന് സമീപമുള്ള മൈതാനം

തൃക്കരിപ്പൂർ
വലിയപറമ്പ- ജി എച്ച് എസ് എസ് പടന്നക്കടപ്പുറം മൈതാനം
പിലിക്കോട്- പഞ്ചായത്ത് മൈതാനം കാലിക്കടവ്
തൃക്കരിപ്പൂർ- തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷന് സമീപമുളള മൈതാനം
കയ്യൂർ-ചീമേനി- പഞ്ചായത്ത് ഓഫീസിനു സമീപമുള്ള മൈതാനം, ചീമേനി
ചെറുവത്തൂർ- ചെറുവത്തൂർ പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയം
പടന്ന- ഉദിനൂർ സെൻട്രൽ യു പി സ്‌കൂൾ മൈതാനം
വെസ്റ്റ് എളേരി- പഞ്ചായത്ത് മൈതാനം ഭീമനടി
ഈസ്റ്റ് എളേരി- സെന്റ് തോമസ് ഹൈസ്‌കൂൾ മൈതാനം തോമാപുരം
നീലേശ്വരം നഗരസഭ- രാജാസ് എച്ച്.എസ്.എസ് മൈതാനം നീലേശ്വരം

വരണാധികാരികൾ സ്ഥാനാർഥികൾ ആവശ്യപ്പെടുന്ന പ്രകാരം മൈതാനം മുൻഗണനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോർട്ടൽ (https://suvidha.eci.gov.in/suvidhaac/public/login) അനുവദിച്ചു നൽകേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കി. നിശ്ചയിക്കപ്പെട്ട മൈതാനങ്ങളിൽ പ്രവേശിക്കുന്നവർക്ക് തെർമ്മൽ സ്‌കാനിംഗ്, സാമൂഹിക അകലം, സാനിറ്റൈസിംഗ് എന്നിവയ്ക്കുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വരണാധികാരികൾ ഒരുക്കേണ്ടതാണെന്നും അറിയിച്ചു.