ഭാഗ്യക്കുറി വകുപ്പിന്റെ ചിറ്റൂര്‍, പട്ടാമ്പി സബ് ഓഫീസുകളില്‍ ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ജൂണ്‍ മുതല്‍ സൗകര്യമുണ്ടാകുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.ക്ഷേമനിധി അംഗത്വ രജിസ്‌ട്രേഷന്‍, അംശാദായം ഒടുക്കല്‍, തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കുള്ള സൗകര്യമാണ് ഉണ്ടായിരിക്കുക. എല്ലാ മാസവും രണ്ടാമത്തെ ബൂധനാഴ്ച ചിറ്റൂര്‍ സബ്‌സെന്ററിലും മൂന്നാമത്തെ ബൂധനാഴ്ച പട്ടാമ്പി സെന്റിലും സൗകര്യം ലഭ്യമാക്കും.
