ഐ.എച്ച്.ആര്‍.ഡിയുടെ വടകര(കോഴിക്കോട് 04962524920, 8547005079), മാള(കല്ലേറ്റുംകര, 04802233240, 8547005080), മറ്റക്കര(കോട്ടയം 04812542022, 8547005081), കല്യാശ്ശേരി(കണ്ണൂര്‍ 04972780287, 8547005082), പൈനാവ്(ഇടുക്കി, 04862232246, 8547005084), കരുനാഗപ്പള്ളി(കൊല്ലം, 04762623597, 8547005083), പൂഞ്ഞാര്‍(കോട്ടയം 04822209265, 8547005085), കുഴല്‍മന്നം(പാലക്കാട് 04922272900, 8547005086) എന്നീ മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ 2018-19 അധ്യയന വര്‍ഷം ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിന് ജൂണ്‍ നാലിന് വൈകിട്ട് അഞ്ചുവരെ www.ihrdmptc.org അഡ്മിഷന്‍ പോര്‍ട്ടലില്‍ അപേക്ഷിക്കാം. ആവശ്യമായ രേഖകള്‍, 200 രൂപയുടെ ഡി.ഡി (എസ്.സി/എസ്.ടി ക്കാര്‍ക്ക് 100 രൂപ) സഹിതം അപേക്ഷയുടെ പ്രിന്റൗട്ട് ജൂണ്‍ ഏഴിന് വൈകിട്ട് നാലിനകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന് നല്‍കണം. വിശദ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭിക്കും.