തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ജില്ലിയിലെ വിവിധ മണ്ഡലങ്ങളിലായി മൂന്നു പേർ കൂടി ഇന്നലെ (16 മാർച്ച്) നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ ആകെ പത്രിക സമർപ്പിച്ചവരുടെ എണ്ണം 13 ആയി. മാർച്ച് 19 വരെയാണു നാമനിർദേശ പത്രികകൾ സ്വീകരിക്കുന്നത്.
കോവളം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിൻസന്റ് നാമനിർദേശ പത്രിക സമർപ്പിച്ചു. തിരുവനന്തപുരം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി ബാബുവും പാറശാല മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിയായി ജയചന്ദ്രൻ നായരും നാമനിർദേശ പത്രിക സമർപ്പിച്ചു.