തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ നോട്ടിസ്, പോസ്റ്റർ, ബാനർ, ബോർഡുകൾ, കട്ടൗട്ടുകൾ തുടങ്ങിയവ നിർമിച്ചു നൽകുന്ന പ്രസുകളും മറ്റു സ്ഥാപനങ്ങളും തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരിക്കുന്ന ഫോമിൽ(അപ്പെൻഡിക്‌സ് – എ) നോട്ടിസ്, പോസ്റ്റർ, ബാനർ, ബോർഡുകൾ, കട്ടൗട്ടുകൾ എന്നിവയുടെ വിവരങ്ങൾ തൈക്കാട് റെസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന എക്‌സ്‌പെൻഡിച്ചർ മോണിറ്ററിങ് സെല്ലിൽ ലഭ്യമാക്കണമെന്ന് നോഡൽ ഓഫിസർ അറിയിച്ചു.