ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള ഉത്പന്ന പ്രദര്‍ശന വിപണന കലാ സാംസ്‌കാരിക മേളയില്‍ എടിഎം കാര്‍ഡുമായി എത്തിയാല്‍ മേള ആസ്വദിക്കുന്നതിനൊപ്പം കറന്റ് ബില്ല് അടച്ചു മടങ്ങാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷിക്കാനുള്ളവര്‍ക്ക് അതിനും സൗകര്യമുണ്ട്. ആരോഗ്യഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിനും മേളയില്‍ സൗകര്യമുണ്ട്. ആധാര്‍ രജിസ്‌ട്രേഷനും തിരുത്തലും ഉള്‍പ്പെടെ സര്‍ക്കാര്‍ സംബന്ധമായ എന്തുകാര്യങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് കാസര്‍കോട് പെരുമയിലൂടെ പരിഹാരമാകുകയാണ്.
മേളയില്‍ കെ.എസ്.ഇ.ബിയുടെ സ്റ്റാളിലാണ് ബില്ലിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ വൈദ്യുതി മേഖലയില്‍ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളുടെയും കെഎസ്ഇബി നല്‍കുന്ന സേവനങ്ങളുമാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. പുതിയ കണക്ഷന്‍ എടുക്കുന്നതിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടിയും ഓണ്‍ലൈനായി ബില്ല് അടക്കുന്ന രീതിയും സ്റ്റാളില്‍ നിന്ന് പരിചയപ്പെടുത്തുന്നു. വൈദ്യുതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ചുള്ള ചിത്രപ്രദര്‍ശനവും വൈദ്യുതാഘാതമേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും എക്സിബിഷന്റെ ഭാഗമാണ്.