കാസർഗോഡ്:   ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആറു മാസത്തേക്ക് ഡോക്ടര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. എംബിബിഎസാണ്  ഡേക്ടറുടെ യോഗ്യത. ബിഎസ് സി ജനറല്‍ നേഴ്‌സിംഗ്, അംഗീകൃത കോളേജില്‍ നിന്നും ഫാര്‍മസി ഡിപ്ലോമ അല്ലെങ്കില്‍ ബിരുദമാണ് പാരാമെഡിക്കല്‍  സ്റ്റാഫിന്റെ യോഗ്യത.  ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് പ്രവര്‍ത്തന സമയം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 25. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 282824.