ഇടുക്കി: ജില്ലാ ഇലക്ഷന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വോട്ടര്‍ ബോധവത്കരണത്തിന്റെ (സ്വീപ്) ഭാഗമായി മൂന്നാറില്‍ സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. മൂന്നാർ കെഡിഎച്ച്പി ഗ്രൗണ്ടിൽ വൈകിട്ട് നാലിന് പൊലീസ് ടീമും കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സ് ടീമും തമ്മിലാണ് മത്സരം നടന്നത്. പോലീസ് ടീമിൽ പങ്കെടുത്ത് മുൻ ഫുട്ബോള്‍ താരം ഐ എം വിജയന് മത്സരം നയിച്ചു.
ജില്ലാ കളക്ടർ എച്ച് ദിനേശൻ, അസി. കളക്ടര്‍ സൂരജ് ഷാജി, സബ് കളക്ടര്‍ പ്രേം കൃഷ്ണന്, മിനി കെ ജോൺ, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവര്‍ മത്സരം കാണുവാൻ എത്തിയിരുന്നു. വലിയ പൊതുജന പങ്കാളിത്തവും സൗഹൃദ മത്സരത്തിന് ലഭിച്ചു. മത്സരത്തിൽ കണ്ണൻദേവൻ ഹിൽ പ്ലാൻ്റേഷൻസ് ടീം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു.