കാസര്‍ഗോഡ്: പരിശീലനം പൂര്‍ത്തിയാക്കിയ പോളിങ് ഓഫീസര്‍മാര്‍ക്ക് അവരുടെ അറിവ് പരിശോധിക്കാന്‍ ടെസ്റ്റ് യുവര്‍ നോളജ് സോഫ്റ്റ്വെയര് തയ്യാറായി. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ആദ്യ പരീക്ഷയെഴുതി ഉദ്ഘാടനം ചെയ്തു. പരിശീലന ഭാഗങ്ങള്‍ ആധാരമാക്കി തയ്യാറാക്കിയ 33 ചോദ്യങ്ങളടങ്ങിയ ഗൂഗിള്‍ ഷീറ്റ് തയ്യാറാക്കിയത് കാസര്‍കോട് വരണാധികാരി ഷാജു പിയാണ്. https://docs.google.com/forms/d/e/1FAIpQLSfktpoa67cvYVGWCzL95TakVTXaXC0jWM4IztdHAS6lVBX_Mw/viewform എന്ന ലിങ്കിലുടെ പരീക്ഷയെഴുതാവുന്നതാണ്. സബ് കളക്ടര്‍ ഡി ആര് മേഘശ്രീ, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണ്ണാണ്ടസ്, ഉദുമ ഒബ്സര്‍വര്‍ ദേബാശിശ് ദാസ് എന്നിവര്‍ സംബന്ധിച്ചു. പരീക്ഷ എഴുതുന്നവരില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മറ്റ് ജില്ലകാര്‍ക്കും ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണെന്ന് കളക്ടര്‍ പറഞ്ഞു.
