കാസര്‍കോട് ജില്ലയില്‍ 673 പേര് കൂടി കോവിഡ്19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 98 പേര് കോവിഡ് നെഗറ്റീവായി. നിലവില്‍ 12370 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15685 പേര്
വീടുകളില്‍ 14882 പേരും സ്ഥാപനങ്ങളില്‍ 803 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 15685 പേരാണ്. പുതിയതായി 2113 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3491 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1725 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 805 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 1140 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 123 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 51030 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 38284 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.