കാസർഗോഡ്: കോവിഡ് ജാഗ്രതാ പ്രവര്‍ത്തനത്തനങ്ങളുടെ ഭാഗമായി നഗരസഭാ ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി രൂപീകരിച്ച ഹെല്‍പ് ഡെസ്‌കിന്റെ സേവനത്തിനായി 9544024426, 9544024428, 9544024404 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.