ഇടുക്കി:   നാടുകാണി ഗവ.ഐ.റ്റി.ഐയില്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന എസ്.സി.വി.റ്റി അംഗീകാരമുള്ള പ്ലംബര്‍ ബാച്ചിലേക്കും ഇലക്ട്രീഷ്യന്‍ ബാച്ചിലേക്കും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പരിശീലനം സൗജന്യമായിരിക്കും.  ഇവര്‍ക്ക് ലംപ്‌സംഗ്രാന്റ്, സ്റ്റൈപന്റ്, പഠനോപാധികള്‍ എന്നിവ ലഭിക്കും. പ്ലംബര്‍ ട്രേഡില്‍ ആകെയുള്ള 26 സീറ്റുകളില്‍ 21 സീറ്റ് പട്ടികവര്‍ഗ്ഗക്കാര്‍ക്കും മൂന്ന് സീറ്റ് പട്ടികജാതി വിഭാഗത്തിനും രണ്ട് സീറ്റ് ജനറല്‍ വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു. ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ആകെയുള്ള 21 സീറ്റുകളില്‍ 17 സീറ്റ് പട്ടികവര്‍ഗ്ഗക്കാര്‍ക്കും രണ്ട് സീറ്റ് പട്ടികജാതി വിഭാഗത്തിനും രണ്ട് സീറ്റ് ജനറല്‍ വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു. 15നും 40നും മധ്യേ പ്രായമുള്ള എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഐ.റ്റി.ഡി പ്രോജക്ട്, ഓഫീസ്, തൊടുപുഴ അല്ലെങ്കില്‍  ട്രെയിനിംഗ് സൂപ്രണ്ട്, ഐ.റ്റി.ഐ നാടുകാണി, കരിപ്പിലങ്ങാട് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 12ന് വൈകിട്ട് 5 മണിക്ക് മുമ്പായി നാടുകാണി ഐ.റ്റി.ഐ, ഐ.റ്റി.ഡി.പി ഇടുക്കി, തൊടുപുഴ എന്നിവിടങ്ങളില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് 04862 222399, 04865 259045.