തിരുവനന്തപുരം: മഴക്കെടുതിയിലും കടൽക്ഷോഭത്തിലും നാശനഷ്ടങ്ങമുണ്ടായ സൗത്ത് കൊല്ലങ്കോട്, പോയ്പള്ളിവിളാകം, പരുത്തിയൂർ, പൊഴിക്കര ബീച്ച് പ്രദേശങ്ങൾ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ സന്ദർശിച്ചു. വീട് തകർന്നും മറ്റും നാശനഷ്ടങ്ങളുണ്ടായവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മേഖലയിൽ സന്ദർശനം നടത്തിയ കളക്ടർ പ്രദേശവാസികളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു.