കൊല്ലം: ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച ദീന്‍ദയാല്‍ ഉപാധ്യായ് ദേശീയ അവാര്‍ഡ് തുകയായ 15 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കുന്നതിനായി ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസറിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. ഗീത, ആരോഗ്യകാര്യ സമിതി സ്ഥിരം അധ്യക്ഷ എ.സജിത, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ അനില്‍ തുമ്പോടന്‍, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഉഷാകുമാരി, സെക്രട്ടറി ജി.രാജന് ആചാരി തുടങ്ങിയവര്‍ പങ്കെടുത്തു.
