പീരുമേട് നിയുക്ത എംഎല്‍എ വാഴുര്‍ സോമന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പി പി ഇ കിറ്റ് വിതരണം ചെയ്തു. വണ്ടിപ്പെരിയാര്‍ പ്രാഥമിക ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഡോണ്‍ബോസ്‌കോയ്ക്ക് കൈമാറിയാണ് വാഴുര്‍ സോമന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.
പീരുമേട് തോട്ടം മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി എന്നീ ആശുപത്രി ജീവനക്കാര്‍ക്കണ് കിറ്റ് വിതരണം ചെയ്തത്. വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഡി അജിത്ത്, ഡോക്ടര്‍ സുരേഷ് ബാബു, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.