കോഴിക്കോട്: ജില്ലയില്‍ 18 നും 44 വയസ്സിനുമിടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്കായി മെയ് 29ന് കോവിഡ് വാക്സിനേഷന് യജ്ഞം നടത്തുന്നു. ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസ്, സാമൂഹ്യനീതി വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി, സോഷ്യല്‍ സെക്യുരിറ്റി മിഷന് എന്നിവയും സംയുക്തമായാണ് യജ്ഞം സംഘടിപ്പിക്കുന്നത്.
രജിസ്ട്രേഷനും മറ്റും തൊട്ടടുത്തുള്ള അങ്കണവാടിയുമായി ബന്ധപ്പെടണം. ജില്ലയിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കാണ് പോര്‍ട്ടല്‍ രജിസ്ട്രേഷന്റെ ചുമതല. ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.