കാസർഗോഡ്: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചെര്‍ക്കളയിലെ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റെഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭ്യമാണ്. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് എന്നീ വിഭാഗങ്ങള്‍ക്കും മറ്റു ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്കുമായാണ് സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിന് 80 ശതമാനവും മറ്റു ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും സീറ്റുകള്‍ ലഭിക്കും. ആറുമാസമാണ് പരിശീലന കാലാവധി. 18 വയസ് പൂര്‍ത്തിയായ പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വ്യക്തിഗത വിവരങ്ങള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷകള്‍ ccmyksdadmission21@gmail.com എന്ന ഇമെയിലിലേക്ക് ജൂണ്‍ 16 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.. ഫോണ്‍: 9947187195, 9048811842, 8113070091